Latest NewsIndia

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്: നിവേദനം നൽകി

ഹിജാബ്, ഹലാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് സംഘടനകളുണ്ടെന്നും എംഎൽഎമാരുടെ നിവേദനത്തിൽ

ബെംഗളൂരു: എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി കോൺഗ്രസ്. നിരോധനം ആവശ്യപ്പെട്ട് കർണാടകയിലെ കോൺഗ്രസ് എംഎൽഎമാർ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്ക് വെള്ളിയാഴ്ച നിവേദനം നൽകി. ഹിജാബ്, ഹലാൽ പ്രതിഷേധങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് സംഘടനകളുണ്ടെന്നും എംഎൽഎമാരുടെ നിവേദനത്തിൽ ആരോപിക്കുന്നു.

ഈ കാരണങ്ങൾ കൊണ്ട്, സോഷ്യൽ ഡെമോക്രാറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യയെയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും നിരോധിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി എട്ടിന് വിദ്യാഭ്യാസമന്ത്രി ബിസി നാഗേഷും എസ്ഡിപിഐക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.

സംസ്ഥാനത്തെ ഹിജാബ് പ്രശ്‌നങ്ങൾക്ക് പിന്നിൽ, എസ്ഡിപിഐ പിന്തുണ നൽകുന്ന ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണെന്നായിരുന്നു കർണാടകയിലെ വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ്, പ്രതിപക്ഷമായ
കോൺഗ്രസിന്റെ എംഎൽഎമാരും എംഎൽസിമാരും അടങ്ങുന്ന സംഘം നിരോധനമാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button