Latest NewsInternational

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ : സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാൻ അധികാരം

കൊളംബോ: വിലക്കയറ്റത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം തടയുന്നതിന്റെ ഭാഗമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്ത് ജനങ്ങൾ തെരുവിലിറങ്ങുകയാണ്. ക്ഷുഭിതരായ ജനങ്ങൾ പ്രസിഡണ്ടിന്റെ വസതിയിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചിരുന്നു.

വെള്ളിയാഴ്ചയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.1948-ലാണ് ശ്രീലങ്ക ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയത്. സ്വാതന്ത്ര്യത്തിനു ശേഷം, രാജ്യം അനുഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക ക്ഷാമമാണിത്. അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണം ജനം പൊറുതിമുട്ടുകയാണ്. മറുവശത്ത്, ജീവിതം ദുസ്സഹമാക്കി കൊണ്ട് വിലക്കയറ്റം കുതിച്ചുയരുന്നു.

22 മില്യൺ ജനങ്ങളാണ് ശ്രീലങ്കയിൽ ഉള്ളത്. സംശയം തോന്നുന്ന ആരെയും അറസ്റ്റ് ചെയ്യാനും ദീർഘകാലം തടവിൽ വയ്ക്കാനുമുള്ള അധികാരം, പ്രസിഡന്റ് ഗോതബയ രാജപക്സ നിയമനിർമ്മാണത്തിലൂടെ ശ്രീലങ്കൻ സൈന്യത്തിന് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button