Latest NewsUAENewsInternationalGulf

ദുബായ് എക്സ്പോ 2020 ന് പരിസമാപ്തി: സന്ദർശകരുടെ എണ്ണം 24 ദശലക്ഷം കവിഞ്ഞു

ദുബായ്: ദുബായ് എക്‌സ്‌പോ 2020 ന് പരിസമാപ്തി. മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് 24 ദശലക്ഷത്തിലേറെ സന്ദർശനങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24,102,967 പേരാണ് ദുബായ് എക്‌സ്‌പോ വേദിയിൽ സന്ദർശനം നടത്തിയത്.

Read Also: പത്രത്തില്‍ പടമുണ്ടോയെന്ന് നോക്കി കുളിര് കോരുന്ന ആളല്ല താൻ: മറുപടിയുമായി കോട്ടയം ഡിസിസി പ്രസിഡന്റ്

176 രാജ്യങ്ങളിൽ നിന്നുള്ളവർ വേദി സന്ദർശിച്ചു. ഇതിൽ 49% പേർ ഒന്നിൽ അധികം തവണ എക്‌സ്‌പോ വേദി സന്ദർശിച്ചവരാണ്. 70% പേർ സീസൺ പാസും 22 % പേർ ഏകദിന ടിക്കറ്റും എടുത്താണ് പ്രവേശിച്ചത്. 8% പേർ മൾട്ടി ഡേ പാസ് ഉപയോഗിച്ചും വേദി സന്ദർശിച്ചു. 200 ദശലക്ഷം പേർ എക്‌സ്‌പോ വേദി ഓൺലൈനായി ആസ്വദിച്ചു.

135 രാജ്യക്കാരായ 30,000 വൊളന്റിയർമാർ 182 ദിവസം 10 ലക്ഷം മണിക്കൂർ എക്‌സ്‌പോ വേദിയിൽ സേവനം അനുഷ്ഠിച്ചു.

Read Also: ഇവന്റെയൊക്കെ തലയിൽ കളിമണ്ണ് പോലും ഇല്ല: കേരളാ പോലീസ് ക്രൈം ബ്രാഞ്ചിനെതിരെ പരിഹാസവുമായി സംഗീത ലക്ഷ്മണ

shortlink

Related Articles

Post Your Comments

Related Articles


Back to top button