Latest NewsNewsLife StyleHealth & Fitness

ചെറുനാരങ്ങ‌ മുറിച്ച് മുറിയിൽ വെക്കൂ : ​ഗുണങ്ങൾ നിരവധി

നമ്മുടെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയില്‍ ഭക്ഷണവും ആരോഗ്യവും പരിസ്ഥിതിയുമെല്ലാം പെടുന്നു.

ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. അതിനാൽ, ഉറങ്ങുമ്പോള്‍ നമ്മുടെ ആരോഗ്യം സുരക്ഷിതമായിരിക്കണം. ഇവിടെയാണ് ചെറുനാരങ്ങയുടെ പ്രസക്തി. ഒരു ചെറുനാരങ്ങ രണ്ടാക്കി മുറിച്ച് കിടപ്പു മുറിയില്‍ വയ്ക്കാം. ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ പലതാണ്.

ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് വായുവിനെ ശുദ്ധമാക്കും. ശ്വസനപ്രശ്‌നങ്ങളുള്ളവര്‍ക്കും ആസ്തമയുള്ളവര്‍ക്കുമെല്ലാ ആശ്വാസം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.

തൊണ്ടയേയും തലച്ചോറിനേയും ചെറുനാരങ്ങയുടെ ഗന്ധം സ്വാധീനിയ്ക്കും. അടുത്ത ദിവസം ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സാധിയ്ക്കും. കിടപ്പുമുറിയില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കുന്നത് ശരീരത്തില്‍ ഊര്‍ജം നിറയ്ക്കും. ഊര്‍ജസ്വലമായ ഒരു പ്രഭാതത്തിലേയ്ക്കായിരിയ്ക്കും നിങ്ങള്‍ കണ്‍തുറക്കുക.

Read Also : റമദാൻ വ്രതാരംഭത്തിന് തുടക്കം: വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ നാളുകൾ

രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ഈ ചെറുനാരങ്ങയെടുത്തു മണത്തു നോക്കൂ, ശരീരത്തില്‍ ഉന്മേഷം നിറയുന്നത് നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. ബെഡ്‌റൂമിന് നല്ല സുഗന്ധം നല്‍കാനും വൃത്തി നല്‍കാനുമെല്ലാംം ഈ വഴി ഏറെ നല്ലതാണ്.

വൈറ്റമിന്‍ സി, ഇ, എ, കോപ്പര്‍, ക്രോമിയം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ചെറുനാരങ്ങ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്നതടക്കം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നും ആണ്. ഇത് കിടപ്പുമുറിയില്‍ തന്നെ കിടയ്ക്കക്കരികില്‍ വയ്ക്കുന്നതാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button