Latest NewsNewsIndia

ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് തടയാനാകില്ല: ഇല്ലെങ്കില്‍ നിരവധി പേര്‍ മരിച്ചുവീഴുമെന്ന് ഐഎസ് ഭീഷണി

ന്യൂഡല്‍ഹി: ഹിജാബ് വിഷയത്തില്‍ ഇടപെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍.
ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് തടയാനാകില്ലെന്നും, തടഞ്ഞാല്‍ നിരവധി പേര്‍ മരിച്ചുവീഴുമെന്നും ഐഎസിന്റെ ഭീഷണി. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെയാണ് ഐഎസ് മാഗസിന്‍ വോയ്സ് ഓഫ് ഹിന്ദിന്റെ പ്രതികരണം.

Read Also : ത്രികോണ പ്രണയകഥ അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തില്‍

‘ഹിജാബ് വിഷയത്തില്‍ തങ്ങളുടെ സഹോദരിമാരെ അപമാനിക്കുന്ന എല്ലാവരേയും കൊല്ലും. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ത് സംഭവിച്ചാലും അത് ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ്’, വോയ്സ് ഓഫ് ഹിന്ദില്‍ പറയുന്നു.

മുസ്ലീം സ്ത്രീകള്‍ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത് വിശ്വാസ്യതയുടെ പ്രശ്നമാണെന്ന് ഐഎസ് മാഗസിനില്‍ പറയുന്നു. അതില്‍ വിട്ടു വീഴ്ച്ച അനുവദിക്കാനാകില്ലെന്നും, ബുര്‍ഖ അഴിച്ചാല്‍ ചാട്ടവാറടിയാണ് ശിക്ഷയെന്നും മാഗസിനില്‍ പറയുന്നുണ്ട്.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാനായി ഐഎസ് വാദിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികളെ ബിരുദം നേടാനോ ജോലി ചെയ്യാനോ അനുവദിക്കുന്നില്ല. 9 വയസ്സുള്ളപ്പോള്‍ ഒരു പെണ്‍കുട്ടി വിവാഹത്തിന് യോഗ്യയാകുമെന്നും, വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല പ്രായം 16-17 ആണെന്നും ഐഎസ് മാനിഫെസ്റ്റോയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button