KeralaLatest NewsNews

പുട്ടടിച്ച്‌ മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ്: ചിത്തരഞ്ജനെതിരെ ബല്‍റാം

പൂട്ടടിച്ച്‌ പൊളിച്ച്‌ കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് മാത്യു കുഴല്‍നാടന്‍

പാലക്കാട്: പിപി ചിത്തരഞ്ജന്‍ എംഎല്‍എയെ പരിഹസിച്ചും മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പുകഴ്ത്തിയും കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പൂട്ടടിച്ച്‌ പൊളിച്ച്‌ കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് മാത്യു കുഴല്‍നാടെന്നും പുട്ടടിച്ച്‌ മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയാണ് ചിത്തരഞ്ജനെന്നും ബല്‍റാം പറഞ്ഞു.

ദളിത് കുടുംബത്തിലെ ഗൃഹനാഥനും കുട്ടികളുടെ അമ്മയും ആശുപത്രിയിലായിരിക്കെ യാതൊരു ദാക്ഷണ്യവുമില്ലാതെ കുട്ടികള്‍ മാത്രം താമസിക്കുന്ന വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത സംഭവത്തിൽ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇടപെട്ടിരുന്നു. ബാങ്ക് അധികൃതരെ വിളിച്ച്‌ കാര്യങ്ങള്‍ മനസ്സിലാക്കുകയും സാവകാശം വേണമെന്നും വീട് കുട്ടികൾക്ക് തുറന്നു കൊടുക്കാന്‍ ബാങ്കുകാരോട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഏറെ വൈകിയും അധികൃതര്‍ സ്ഥലത്തെത്തി വീട് തുറന്നു കൊടുക്കാത്തതിനാല്‍ എംഎല്‍എ തന്നെ പൂട്ട് പൊളിച്ച്‌ വീട് തുറന്നു കൊടുക്കുകയുണ്ടായി. കൂടാതെ, കുടുംബത്തിന്റെ കടബാധ്യത മാത്യു കുഴല്‍നാടന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

read also: സന്നദ്ധപ്രവർത്തനങ്ങൾക്കായി ലഭിച്ച വിദേശ സഹായം വഴിമാറ്റി പള്ളി പണിതു: കേരളത്തിലെ സന്നദ്ധ സംഘടനയ്ക്കെതിരെ അന്വേഷണം

കോഴിമുട്ട റോസ്റ്റിന് അമ്ബതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെ പിപി ചിത്തരഞ്ജന്‍ എംഎല്‍എ പരാതി നല്‍കിയ സംഭവത്തെയും ചേർത്തുവച്ചാണ് ബൽറാമിന്റെ പരിഹാസം. വെള്ളിയാഴ്ച രാവിലെ എംഎല്‍എയും ഡ്രൈവറും ഹോട്ടലില്‍ നിന്നും അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചപ്പോൾ ജിഎസ്ടിയടക്കം വന്ന ബില്‍ തുക 184 രൂപയായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ചിത്തരഞ്ജന്‍ വിമർശനം ഉന്നയിച്ചിരുന്നു. ‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല’, എന്നായിരുന്നു സംഭവത്തെക്കുറിച്ചു എംഎല്‍എ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button