Latest NewsIndia

മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമം: രണ്ട് പോലീസുകാർക്ക് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ

പത്ത് മിനിറ്റോളം നേരം ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ലക്‌നൗ : മാരകായുധങ്ങളുമായി ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. അഹമ്മദ് മുർത്താസ അബ്ബാസി എന്നയാളാണ് അള്ളാഹു അക്ബർ എന്ന് വിളിച്ചു ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിക്കവേ പോലീസിന്റെ പിടിയിലായത്. ഗോരഖ്പൂർ ജില്ലയിൽ ഇന്നലെ വൈകിട്ട് 7.15 -നായിരുന്നു സംഭവം. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ, രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോലീസ് സ്‌റ്റേഷന് മുൻപിലാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രസുരക്ഷയ്‌ക്കായി രണ്ട് പോലീസുകാരെ ഇവിടെ വിന്യസിച്ചിരുന്നു. ഈ സമയം, ക്ഷേത്രത്തിലേക്ക് ഒരാൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. പരിശോധനയ്‌ക്കായി പോലീസ് ഇയാളെ തടഞ്ഞപ്പോൾ, അബ്ബാസി പോലീസിന്റെ തോക്ക് എടുക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞതോടെ, കൈയ്യിൽ കരുതിയിരുന്ന മാരകായുധം എടുത്ത് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു.

പത്ത് മിനിറ്റോളം നേരം ഇയാൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇയാളോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. അബ്ബാസിയെ പോലീസ് പിടികൂടിയതോടെ, അയാൾ ഓടി രക്ഷപ്പെട്ടു. ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

shortlink

Post Your Comments


Back to top button