PathanamthittaLatest NewsKeralaNattuvarthaNews

വാട്സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെ തുടർന്ന് കൊലപാതകം : പ്രതി പിടിയിൽ

ഏനാദിമംഗലം മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാറിനെയാണ് (44) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്

അടൂര്‍: വാട്സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍, തലയ്ക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന പത്ര ഏജന്‍റ് മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. ഏനാദിമംഗലം മാരൂര്‍ അനീഷ്ഭവനില്‍ അനില്‍കുമാറിനെയാണ് (44) അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മാര്‍ച്ച്‌ 27-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. വാട്സ്‌ആപ്പ് ഗ്രൂപ്പിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് മാരൂര്‍ രണ്‍ജിത്ത് ഭവനില്‍ രണ്‍ജിത്തിന് (43) ആണ് പരിക്കേറ്റത്.

Read Also : മതിയായ ക്ലാസുകളില്ലാതെ അവസാനവർഷ പരീക്ഷ: പ്രതിഷേധവുമായി എംബിബിഎസ് വിദ്യാർത്ഥികൾ

സംഭവത്തില്‍, രണ്‍ജിത്തിന്‍റെ ഭാര്യ സജിനി പൊലീസിന് നല്‍കിയ മൊഴിപ്രകാരം അനില്‍കുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അനില്‍കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button