KozhikodeKeralaNattuvarthaLatest NewsNews

മതിയായ ക്ലാസുകളില്ലാതെ അവസാനവർഷ പരീക്ഷ: പ്രതിഷേധവുമായി എംബിബിഎസ് വിദ്യാർത്ഥികൾ

കോഴിക്കോട്: മതിയായ ക്ലാസുകളില്ലാതെ അവസാനവർഷ പരീക്ഷകളുമായി മുന്നോട്ടുപോകാനുള്ള അധികൃതരുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്, കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികൾ സമരം തുടങ്ങി. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ (കെയുഎച്ച്എസ്) വിദ്യാർത്ഥികൾ ഞായറാഴ്ച പരീക്ഷ ബഹിഷ്‌കരിച്ച് കുത്തിയിരിപ്പ് സമരം നടത്തി.

കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെയും കെഎംസിടി മെഡിക്കൽ കോളേജിലെയും വിദ്യാർത്ഥികൾ കോളേജുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. ബന്ധപ്പെട്ട അധികാരികൾ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടിന് ഫയർ ഫോഴ്സ് പരിശീലനം നൽകിയ സംഭവം: വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ

അവസാന വർഷ പരീക്ഷകൾ നടക്കുകയാണെങ്കിലും, കേരളത്തിലെ 73% വിദ്യാർത്ഥികളും പരീക്ഷ എഴുതിയിട്ടില്ലെന്ന് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അഖിഫ് നാസിം പറയുന്നു.

പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ 10-12 മാസത്തെ ക്ലാസുകൾ വേണമെന്നിരിക്കെ ആറ് മാസത്തെ ക്ലിനിക്കൽ ക്ലാസുകൾക്ക് ശേഷമാണ് അധികൃതർ പരീക്ഷ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, അടുത്ത പരീക്ഷ ചൊവ്വാഴ്ച നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അവസാന പരീക്ഷ ഏപ്രിൽ 20 ന് നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button