Latest NewsNewsIndia

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്‌നാട്: പൊതുസ്ഥലങ്ങളിലെത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റ് വേണ്ട

ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് തമിഴ്‌നാട്. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്‌നാട് അറിയിച്ചു. തമിഴ്നാട് പബ്ലിക് ഹെൽത്ത് ആക്ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കാനാണ് തീരുമാനം.

Read Also: കടലാസില്‍ നായകനല്ലെങ്കിലും ധോണി തന്നെയാണ് ഡ്രസ്സിംഗ് റൂമില്‍ നായകന്‍റെ കടമകള്‍ നിര്‍വഹിക്കുന്നത്: കൈഫ്

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നിയമപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

നേരത്തെ, മഹാരാഷ്ട്രയും പശ്ചിമ ബംഗാളും കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര ഒഴിവാക്കിയത്. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കുമുള്ള നിയന്ത്രണങ്ങളും മഹാരാഷ്ട്ര ഒഴിവാക്കി.

Read Also: ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത്, പൾസർ സുനിയെ അറിയില്ലെന്ന്? പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്: ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button