KeralaLatest NewsNews

ഓട്ടോ നിരക്ക് വര്‍ദ്ധനവ് പുന:പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ നിരക്ക് വര്‍ദ്ധനവ് പുന:പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഓട്ടോകളുടെ മിനിമം ചാര്‍ജ് ദൂരപരിധി ഒന്നര കിലോമീറ്ററാക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. വിവിധ യൂണിയനുകളുടെ ആവശ്യപ്രകാരമാണ് തീരുമാനം. ടാക്സികളുടെ നിരക്കില്‍ മാറ്റമുണ്ടാകില്ല. നാളെ വിശദമായ യോഗം ചേര്‍ന്ന് അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Also : ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചു: നടന്‍ അനീഷ് ഗോപിനാഥനെതിരെ ലൈംഗിക അതിക്രമ പരാതി

ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് രണ്ട് കിലോമീറ്ററിന് 30 രൂപ ആയി ഉയര്‍ത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നിരക്ക് പുനഃപരിശോധിക്കാന്‍ തീരുമാനമായത്. ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ദ്ധനവ് സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ തീരുമാനം.

ഈ മാസം 15ന് ശേഷം നിരക്ക് പ്രാബല്യത്തില്‍ വരും. ഓട്ടോ ചാര്‍ജ് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍ നിന്നും 30 രൂപയാക്കി വര്‍ദ്ധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ല്‍ നിന്ന് 15 രൂപയും ആക്കിയിട്ടുണ്ട്. ടാക്സി നിരക്ക് 1500 സിസിയ്ക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിയ്ക്ക് മുകളില്‍ ആണെങ്കില്‍ 225 രൂപയാക്കാനുമാണ് തീരുമാനമായത്.

ബസ് ചാര്‍ജിന് അനുമതി നല്‍കിയതോടെ മിനിമം ചാര്‍ജ്ജ് എട്ട് രൂപയില്‍ നിന്നും 10 രൂപയാക്കി കൂട്ടിയിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ മാറ്റമില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button