Latest NewsNewsIndia

ഹിജാബ് മുതൽ ടിപ്പു വരെ: കന്നഡിഗരെ മതഭ്രാന്തന്മാരായി മുദ്രകുത്താൻ ഗൂഢ ശ്രമം, ഇപ്പോൾ സംഭവിക്കുന്നത്

ബംഗളൂരു: 2022 ഫെബ്രുവരി 21 ന്, ടിപ്പു സുൽത്താനെക്കുറിച്ച് പോസ്റ്റിട്ടെന്നാരോപിച്ച് കർണാടകയിൽ ഒരു യുവാവിനെ തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രൂരമായി ആക്രമിച്ചിരുന്നു. പ്രകാശ് ലോനാരെ എന്ന യുവാവ് ടിപ്പുവിനെ കുറിച്ചുള്ള പോസ്റ്റിന് താഴെ ‘സ്മൈലി ഇമോജി’ ഇട്ടെന്നാരോപിച്ചായിരുന്നു മർദ്ദനം. ഹിജാബിൽ തുടങ്ങിയ വിവാദം ഇപ്പോൾ എത്തി നിൽക്കുന്നത് ടിപ്പു സുൽത്താനിൽ ആണ്.

ഒരു ഇസ്ലാമിക സ്വേച്ഛാധിപതിയായ ടിപ്പു സുൽത്താനെ കോൺഗ്രസ് പാർട്ടി പല അവസരങ്ങളിലും, ‘സ്വാതന്ത്ര്യ സമര സേനാനി’ ആണെന്ന് വാഴ്ത്തിയിരുന്നു. ഇത്തരം അനാവശ്യ മഹത്വ വചനങ്ങൾ ഇനി വേണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ടിപ്പുവിനെ കുറിച്ചുള്ള ‘മഹത്വ വചനങ്ങൾ’ വിദ്യാർത്ഥികൾ പഠിക്കേണ്ട എന്ന തീരുമാനത്തിലേക്ക് കർണാടക നീങ്ങിയത്. ഹിജാബിന് പിന്നാലെ ടിപ്പുവിന്റെ ‘സുൽത്താൻ, മൈസൂർ കടുവ’ എന്നീ വാക്കുകൾ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുന്നു എന്നുകൂടി ആയപ്പോൾ, കന്നഡക്കാർക്ക് നേരെ ശക്തമായ കുറ്റപ്പെടുത്തലുകൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്.

Also Read;‘ഈ അസുഖമുള്ളവര്‍ക്ക് സെക്സ് പറ്റുമോ’ എന്നായിരുന്നു അയാളുടെ ചോദ്യം: ബോഡി ഷെയ്മിം​ഗിന് ഇരയായതിനെക്കുറിച്ച് സന്ധ്യ

അവരെ മതഭ്രാന്തന്മാരായി മുദ്രകുത്തും. ടിപ്പു സുൽത്താന്റെ ഭരണകാലം വളരെ ഭയാനകമായിരുന്നുവെന്നാണ് കർണാടകയിൽ നിന്നുള്ള ചിലർ ഓർത്തെടുക്കുന്നത്. ആയിരക്കണക്കിന് ക്ഷേത്രങ്ങൾ കൊള്ളയടിക്കുകയും നിരവധി പേരെ മതപരിവർത്തനം നടത്തിയെന്നും ബി.ജെ.പി നേതാക്കൾ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നു. 1788-ൽ ടിപ്പു സുൽത്താൻ 40,000 കൂർഗികളെ പിടിച്ച് നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതിന്റെ തെളിവുകൾ ഇപ്പോഴുമുണ്ടെന്ന് ചിലർ വാദിക്കുന്നു.

2022 ഫെബ്രുവരി 3-ന്, കർണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ വിദ്യാർത്ഥിനികളെ ഹിജാബ് ധരിച്ച് എത്തിയതിന് സ്‌കൂൾ അധികാരികൾ പ്രവേശനം നിഷേധിച്ചിരുന്നു. സംഭവം വിവാദമായി. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ചർച്ചയാക്കി. ഇന്ത്യ ഹിജാബ് നിരോധിക്കുന്നുവെന്ന് അവകാശപ്പെട്ട് ആഗോള ഇടത് മാധ്യമങ്ങൾ ഈ വിവാദത്തെക്കുറിച്ച് പലതരം വാർത്തകൾ അടിച്ചിറക്കി. ഹൈക്കോടതി ഒടുവിൽ കേസ് തീർപ്പാക്കി. സ്കൂളുകൾക്ക് അവരുടെ യൂണിഫോം നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ അവകാശമുണ്ടെന്നും അതിനാൽ ഹിജാബ് സ്കൂളിൽ അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു കർണാടക ഹൈക്കോടതിയുടെ തീരുമാനം.

Also Read:ദഹന പ്രശ്നങ്ങൾക്ക് പരിഹാരം

ന്യൂനപക്ഷത്തെ കടന്നാക്രമിക്കുകയാണ് കർണാടക സർക്കാർ ചെയ്യുന്നതെന്നും വർഗീയ ദ്രുവീകരണത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് ഒരു കൂട്ടർ ആരോപിക്കുന്നത്. ഹിജാബ് വിഷയത്തേയും ടിപ്പു സുൽത്താന്റെ വിഷയത്തെയും കോർത്തിണക്കിക്കൊണ്ടാണ് ഇത്തരക്കാരുടെ നിരീക്ഷണം. മറ്റൊരു ടിപ്പുവിനെ തങ്ങളുടെ സംസ്കാരം നശിപ്പിക്കാനും ‘സ്വാതന്ത്ര്യ സമര സേനാനി’ എന്ന് വിളിക്കാനും അനുവദിക്കില്ലെന്നാണ് കർണാടകയിലെ നിന്നുമുയരുന്ന പൊതുസ്വരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button