KeralaNattuvarthaLatest NewsIndiaNews

തിരക്ക് കൂട്ടണ്ട, സർവ്വേ ഫലം വരട്ടെ, എന്ത് വന്നാലും കെ റെയിൽ നടപ്പിലാക്കുമെന്ന തീരുമാനത്തിന് യെച്ചൂരിയുടെ താക്കീത്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തമ്മിൽ ഭിന്നത രൂപപ്പെടുന്നതായി റിപ്പോർട്ട്‌. സർവ്വേ ഫലം പ്രതികൂലമായാലും പദ്ധതി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ സീതാറാം യെച്ചൂരി രംഗത്തെത്തി. തിരക്ക് കൂട്ടണ്ട, സർവ്വേ ഫലം വരട്ടെ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

Also Read:മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷമാണ് സർവ്വേ ഫലം പ്രതികൂലമായാലും പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും സാമൂഹിക വികസനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഭിന്നതകൾ രൂപപ്പെടാൻ തുടങ്ങിയത്.

അതേസമയം, കെ റെയിൽ വരുമ്പോൾ എന്തുകൊണ്ട് പാർട്ടി ഓഫീസുകളും സിപിഐഎം നേതാക്കളുടെ വീടും റൂട്ടിൽ വരുന്നില്ലെന്നും, അവ മനഃപൂർവം വിട്ട് പോയതാണോ എന്നും ജനങ്ങൾ ചോദ്യം ഉന്നയിക്കുന്നു. ജനാധിപത്യ രാജ്യത്ത് എല്ലാവരും തുല്യരാണെന്നും, എല്ലാവരെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെനും ജനങ്ങൾ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button