Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ സ്വീകരിച്ച് ലാലു അലക്‌സ്

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ലാലു അലക്സ്. ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ റാഷിദിൽ നിന്നാണ് അദ്ദേഹം വിസ സ്വീകരിച്ചത്. യുഎഇയുടെ ബഹുമതി ഏറ്റുവാങ്ങാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ലാലു അലക്‌സ് പ്രതികരിച്ചു. ജേക്കബ് മാത്യു, നയീം എന്നിവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. നടി ലെനയും യുെഇ ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

Read Also: ദത്തെടുത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: ഒരു കുടുംബത്തെ മുഴുവന്‍ അറസ്റ്റ് ചെയ്ത് പോലീസ്

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: ബാഹ്യമായ ഉത്തേജനമില്ലാതെ രതിമൂര്‍ച്ഛ: അവകാശവാദവുമായി യോഗാ അദ്ധ്യാപിക

shortlink

Related Articles

Post Your Comments

Related Articles


Back to top button