Latest NewsKeralaNews

ലഹരി നല്‍കി വീട്ടമ്മയായ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചു

പീഡനം ഭര്‍ത്താവിന്റെ സമ്മതത്തോടെയെന്ന് യുവതിയുടെ പരാതി

കണ്ണൂര്‍: ലഹരി നല്‍കി മയക്കി കിടത്തി യുവതിയെ ഭര്‍ത്താവിന്റെ ഒത്താശയോടെ പീഡിപ്പിച്ചു. കണ്ണൂര്‍ തളിപ്പറമ്പില്‍ 2006ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പീഡനത്തിനു ശേഷം യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു.

Read Also :കെ.വി.തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാന്‍ നീക്കം

കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ് (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 16 വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നും, പിന്നീട് 2021ല്‍ ബൈക്കില്‍ പോകുമ്പോള്‍ ഭര്‍ത്താവ് തള്ളിത്താഴെയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി.

2006 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെത്തിയ ഭര്‍ത്താവിന്റെ സുഹൃത്ത്, യുവതിക്ക് ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി. തുടര്‍ന്ന് ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്ത് പീഡിപ്പിച്ചുവെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button