ErnakulamNattuvarthaLatest NewsKeralaNews

‘പിണറായി വിജയൻ ഏറ്റവും മികച്ച മുഖ്യമന്ത്രി, ശക്തനായ നേതാവ്’: പുകഴ്ത്തലുമായി കെവി തോമസ്

എറണാകുളം: താന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. കെ കരുണാകരനും പിണറായി വിജയനുമാണ് താൻ കണ്ട ശക്തരായ രണ്ട് നേതാക്കളെന്നും കെവി തോമസ് പറഞ്ഞു. പിണറായി വിജയന്‍ നല്ലത് ചെയ്താല്‍ നല്ലത് ചെയ്‌തെന്ന് പറയുന്ന ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഗെയില്‍ പദ്ധതി ധീരമായി പൂര്‍ത്തീകരിച്ചത് പിണറായി വിജയനാണ്. തീരുമാനമെടുത്താല്‍ നടപ്പിലാക്കുന്ന വ്യക്തിയാണ് കരുണാകരന്‍. അതുപോലൊരു നേതാവായി പിണറായി വിജയനെ കാണുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തണം. നല്ല മുഖ്യമന്ത്രിയാണ് പിണറായി. കേരളത്തിന് നിരവധി സാധ്യതകളുണ്ട്. കേരളം വികസിക്കണം, വളരണം. വികസന കാര്യത്തില്‍ താന്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കൊപ്പമാണ്,’ കെവി തോമസ് പറഞ്ഞു.

കനയ്യയുടെ ബഗുസരായ് മണ്ഡലത്തിൽ സഖ്യമില്ലാതെ വിജയിച്ച് കോൺഗ്രസ്, ഏറ്റവും കൂടുതല്‍ സീറ്റുകള്‍ എന്‍ഡിഎയ്ക്ക്

കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം ഭൂമിയേറ്റെടുക്കലാണെന്നും ദേശീയപാതകള്‍ ഇന്നും ഇടുങ്ങിയ സ്ഥലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും കെവി തോമസ് ചൂണ്ടിക്കാണിച്ചു. ഇത്തരം കാര്യങ്ങളില്‍ മാറ്റം വരണമെന്നും പരസ്പരം ഏറ്റുമുട്ടിയാല്‍ ശരിയാകുമോയെന്നും അദ്ദേഹം ചോദിച്ചു. വികസനകാര്യത്തില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണമെന്നും കെവി തോമസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button