Latest NewsNewsIndiaTechnology

വൻ ഓഫർ പ്രഖ്യാപനവുമായി ഷഓമി: ലാപ്‌ടോപ്പുകൾക്ക് കുറഞ്ഞ വില

ഫാൻ ഫെസ്റ്റിവൽ ആരംഭിച്ച് ഷഓമി. ഏപ്രിൽ 12 വരെയാണ് ഫാൻ ഫെസ്റ്റിവൽ നടക്കുക. ടിവികൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ എന്നിവയ്ക്ക് വലിയ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Read Also: 2 കെ ഡിസ്‌പ്ലേ, 54W ബാറ്ററി: റിയൽമി ബുക്ക് പ്രൈം ഇന്ത്യൻ വിപണിയിൽ, സവിശേഷതകളറിയാം

വിൻഡോസ് 11 ൽ പ്രവർത്തിക്കുന്ന റെഡ്മി ബുക്ക് 15 ലാപ്ടോപ്പ് 36,999 രൂപയ്ക്കാണ് സെയിലിൽ വിൽക്കുന്നത്. ഇതിന്റെ എംആർപി 51,999 രൂപയാണ്. ഇന്റൽ ഐ3 11ത് ജനറേഷൻ പ്രോസസറും 8 ജിബി റാമും 256 ജിബി എസ്എസ്ഡിയുമാണ് ഈ ലാപ്‌ടോപ്പിനുള്ളത്. സെയിലിൽ എസ്ബിഐ കാർഡ് ഉടമകൾക്ക് 4,000 രൂപ വരെ അധിക കിഴിവു ലഭിക്കുന്നതാണ്.

കൂപ്പൺ വഴി 500 രൂപയും കിഴിവുണ്ട്. കമ്പനി നൽകുന്ന കിഴിവെല്ലാം ലഭിക്കുന്നെങ്കിൽ ലാപ്ടോപ്പ് 32,499 രൂപയ്ക്ക് ഉപഭോക്താവിന് ലഭ്യമാകും.

അതേസമയം, 69,999 രൂപ വിലയുള്ള റെഡ്മി നോട്ട്ബുക്ക് പ്രോ എംആർപിസെയിലിൽ എല്ലാ കിഴിവും നേടാനായാൽ 50,999 രൂപയ്ക്ക് ലഭിക്കും. 71,999 രൂപയുടെ റെഡ്മി നോട്ട്ബുക്ക് അൾട്രാ കിഴിവു ലഭിച്ചാൽ 53,999 രൂപയ്ക്കും വാങ്ങാം.

Read Also: ചക്രവാതച്ചുഴി രൂപപ്പെട്ടു: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വിനാശകാരിയായ മിന്നലിനും കനത്ത മഴയ്ക്കും സാദ്ധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button