KeralaNattuvarthaLatest NewsNewsIndia

കേരളം കശ്മീരാകുന്നു, ബൺ പൊറോട്ടയും ബീഫും കഴിക്കുമ്പോൾ ശ്രീരാമ കീർത്തനം പാടുന്നു: ഹൃദയം വിവാദത്തിൽ

കോവിഡ് കാലത്ത് തിയേറ്ററുകളെ പ്രണയാർദ്രമാക്കിയ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സിനിമയ്ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ. ഹിന്ദു പെൺകുട്ടിയെക്കൊണ്ട് ബീഫ് കഴിപ്പിച്ച് പശ്ചാത്തലത്തിൽ ശ്രീരാമ കീർത്തനം വച്ചു എന്നതാണ് വിമർശനമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഹൃദയം സിനിമയിലെ ഏറ്റവുമധികം ഭംഗിയുള്ള സീനുകളിൽ ഒന്നും ഇതാണ് എന്നതാണ് ഏറ്റവും രസകരം.

Also Read:ജില്ലാ ശുചിത്വമിഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു: വിശദവിവരങ്ങൾ

‘മലയാളം സിനിമയായ ഹൃദയത്തില്‍ സ്ലോ മോഷനില്‍ നടന്നു വരുന്ന ഹിന്ദു നായകനും നായികയും ത്യാഗരാജന്റെ ശ്രീരാമ കീര്‍ത്തനമായ നഗുമോ പശ്ചാത്തല സംഗീതമായി കേള്‍പ്പിച്ച് ബീഫ് കഴിക്കുന്നു. വൃത്തികെട്ട സെക്കുലര്‍ M/C(മുസ്‌ലിം/ ക്രിസ്ത്യന്‍) നല്‍കുന്ന ബീഫ് ഭക്തിയുള്ള ഹിന്ദു പെണ്‍കുട്ടികള്‍ കഴിക്കണമെന്ന് അറിയിക്കാനാണ് ഉദ്ദേശം,’ രാകേഷ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ഹൃദയം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. കോവിഡ് കാലത്തും സിനിമയ്ക്ക് വേണ്ടി ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിവാദമല്ല സിനിമയും കഥയുമാണ് വലുതെന്നാണ് എല്ലാവരും കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button