ചെന്നൈ: തമിഴ്നാട്ടില്‍ വലിയ വിവാദത്തിന് വഴിവെച്ച ഗ്രൂപ്പ് സെക്സ് കേസില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ഗ്രൂപ്പ് സെക്സ് വീഡിയോ രാജ്യാന്തര പോണ് വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടോ എന്നാണ് ആദ്യം സംഘം അന്വേഷിക്കുന്നത്. വന്‍തുകകള്‍ കൈമറിയുന്ന പോണ് മാഫിയയ്ക്ക്, ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പോണ് സൈറ്റുകളില്‍ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
ഇയാള്‍ വീഡിയോ കൈമാറിയ സുഹൃത്തുക്കളെ ഇതിനകം പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍നിന്നും മറ്റാര്‍ക്കൊക്കെ വീഡിയോ കിട്ടിയിട്ടുണ്ട് എന്ന കാര്യവും അന്വേഷിക്കുന്നതായി, മധുര സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഐ എ എന്‍ എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍, 42-കാരിയായ ഒരു അധ്യാപികയും കാമുകനും അറസ്റ്റിലായിരുന്നു.
മധുരയിലെ ഒരു സ്കൂള്‍ അധ്യാപിക ക്ലാസിലെ മൂന്ന് ആണ്‍കുട്ടികളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി ഗ്രൂപ്പ് സെക്സ് നടത്തി എന്നാണ് കേസ്. 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെയാണ് അധ്യാപിക താമസിച്ചിരുന്ന വീട്ടിലേക്ക് കൊണ്ടുവന്നത്. അതിനു ശേഷം അധ്യാപിക ഇവരുമായി ഗ്രൂപ്പ് സെക്സ് നടത്തുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹ മോചിതയായ 42-കാരിയായ അധ്യാപികയാണ് കേസിലെ മുഖ്യ പ്രതി. അതിനു ശേഷം, അവര്‍ ഒരു ബിസനസുകാരനുമായി പ്രണയത്തിലായി. ഇവരിരുവരും ഒന്നിച്ചാണ് താമസമെന്നാണ് പൊലീസ് പറയുന്നത്. അധ്യാപിക വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചാണ് ഗ്രൂപ്പ് സെക്സ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവരുടെ കാമുകനായ ഒരു ബിസിനസുകാരന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കുട്ടികള്‍ അറിയാതെയാണ് അവരുടെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്.
ഈ വീഡിയോ ഇയാള്‍ ചില സുഹൃത്തുക്കള്‍ക്ക് അയക്കുകയും അത് പ്രചരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതിനെ തുടര്‍ന്നാണ് സംഭവം വാര്‍ത്തയായതും ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടന്നതും. ഇതിനു പിന്നാലെ അധ്യാപികയും കാമുകനും അറസ്റ്റിലാവുകയായിരുന്നു. ഇവര്‍ക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.
Post Your Comments