KeralaLatest NewsNews

സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടം, തലസ്ഥാന ജില്ലയില്‍ 10 പേര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു. വീട്ടമ്മയെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തോന്നയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

Read Also : അന്യഗ്രഹജീവി തന്നെ ഗർഭിണിയാക്കിയെന്ന വാദവുമായി ഒരു യുവതി കൂടി രംഗത്ത്: ഇതുവരെ 5 പേർ ഗർഭിണികളായി

കാസര്‍കോഡ് ജില്ലയിലെ നീലേശ്വരം അനന്തംപള്ള അമൃതാനന്ദമയി മഠം റോഡിലെ
കെ.കെ.സുമേഷിന്റെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ മിന്നലേറ്റു പൊട്ടിത്തെറിച്ചു.
2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബോട്ട്‌ജെട്ടിക്കു സമീപത്തെ വ്യാപാരി രമണന്റെ വീട്ടിലെ 2 തെങ്ങുകള്‍ക്കു തീപിടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ പൈപ്പില്‍ നിന്നു വെള്ളം ചീറ്റിയാണ് തീയണച്ചത്. വീട്ടിലെ വൈദ്യുതി വയറിങ്ങും ഗൃഹോപകരണങ്ങളും കത്തിനശിച്ചു. പാലായി കാവില്‍ഭവന്‍ യോഗപ്രകൃതി ചികിത്സാ കേന്ദ്രത്തിനു സമീപത്തെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ വീട്ടിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളും മിന്നലില്‍ നശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button