Latest NewsUSAInternational

അന്യഗ്രഹജീവി തന്നെ ഗർഭിണിയാക്കിയെന്ന വാദവുമായി ഒരു യുവതി കൂടി രംഗത്ത്: ഇതുവരെ 5 പേർ ഗർഭിണികളായി

വിവരാവകാശ അപേക്ഷയുടെ ഭാഗമായാണ് റിപ്പോർട്ട് ലഭിച്ചത്.

ന്യൂയോർക്ക്: പറക്കും തളികകളിൽ വരുന്ന അന്യഗ്രഹ ജീവികൾ മനുഷ്യരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഒരു സ്ത്രീ കൂടി ഗർഭിണിയാണെന്നും വീണ്ടും വിവാദം. ‘ദി സൺ’ റിപ്പോർട്ട് ചെയ്ത ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിൽ നിന്നുള്ള പെന്റഗൺ രേഖകളിലാണ് ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടത്. വിവരാവകാശ അപേക്ഷയുടെ ഭാഗമായാണ് റിപ്പോർട്ട് ലഭിച്ചത്.

‘അനോമലസ് അക്യൂട്ട് ആൻഡ് സബക്യൂട്ട് ഫീൽഡ് ഇഫക്റ്റ്സ് ഓൺ ഹ്യൂമൻ ആന്റ് ബയോളജിക്കൽ ടിഷ്യൂസ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട് അസാധാരണമായ അനുഭവങ്ങൾ അല്ലെങ്കിൽ ‘അനോമലസ് അഡ്വാൻസ്ഡ് എയ്‌റോസ്‌പേസ് സിസ്റ്റങ്ങളാൽ മനുഷ്യ നിരീക്ഷകർക്ക് പരിക്കേൽപ്പിക്കുന്ന’ മനുഷ്യരിൽ ഏൽക്കുന്ന ആരോഗ്യപരമായ ആഘാതത്തെ കുറിച്ചുള്ള പഠനമാണ്. ‘പ്രത്യക്ഷമായ തട്ടിക്കൊണ്ടുപോകൽ’, ഗർഭധാരണം, ശാരീരിക ബന്ധങ്ങൾ, ടെലിപതിയുടെ അനുഭവം, ടെലിപോർട്ടേഷൻ എന്നിവ പോലുള്ള വിചിത്രമായ സംഭവങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മിൽ അഞ്ച് തവണ ഉണ്ടായ ശാരീരിക ബന്ധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി പഠനം പറയുന്നു. ഇത്തരത്തിൽ യുവതി ഗർഭിണി ആയിരിക്കാമെന്നുള്ള വാദവും, കൂടാതെ, മുൻപ് 5 പേർ ഗർഭിണികളായെന്ന വാദവും ഇതിലുണ്ട്. പെന്റഗണിന്റെ രഹസ്യ യുഎഫ്ഒ പ്രോഗ്രാമായ അഡ്വാൻസ്ഡ് ഏവിയേഷൻ ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാമുമായി (എഎടിഐപി) ബന്ധപ്പെട്ട, 1500-ലധികം പേജുകളുള്ള ഡിഐഎ ഡോക്യുമെന്റുകളുടെ ഭാഗമായ റിപ്പോർട്ടിൽ, ‘അനോമലസ് ബിഹേവിയർ’, ‘പ്രേതങ്ങൾ, യെതി, ആത്മാക്കൾ, കുട്ടിച്ചാത്തന്മാർ, മറ്റ് പുരാണ/ഐതിഹാസിക വസ്തുതകൾ’ എന്നിങ്ങനെ തരംതിരിക്കാം എന്ന് വ്യക്തമാക്കുന്ന മറ്റൊരു രേഖയും ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, UFO ദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചവർക്ക് പരിക്കേൽക്കുകയോ, റേഡിയേഷൻ പൊള്ളൽ, മസ്തിഷ്ക പ്രശ്നങ്ങൾ, ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുമെന്ന് റിപ്പോർട്ട് പറയുന്നു. ഡിഐഎയ്ക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത്തരം വസ്തുക്കൾ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് താൽപ്പര്യങ്ങൾക്ക്’ ഭീഷണിയായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button