ErnakulamKeralaNattuvarthaLatest NewsNews

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ പ്രചരിപ്പിച്ചു : യുവാവ് അറസ്റ്റിൽ

മലപ്പുറം പന്തല്ലൂർ മുടിക്കോട് പൂച്ചപ്പാറ വീട്ടിൽ നിഖിലിനെയാണ്(23) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്

മരട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഫോട്ടോകൾ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. മലപ്പുറം പന്തല്ലൂർ മുടിക്കോട് പൂച്ചപ്പാറ വീട്ടിൽ നിഖിലിനെയാണ്(23) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തിയശേഷം പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലി‍ന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

Read Also : പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച്‌ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ

എറണാകുളം എ.സി.പി നിസാമുദ്ദീ‍ന്റെ നിർദ്ദേശപ്രകാരം പനങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എൻ. മനോജ്, എ.എസ്.ഐ ജിനു, സീനിയർ സി.പി.ഒമാരായ സുധീഷ്, മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button