KeralaLatest NewsNews

വാളയാർ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിൽ

 

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പിടിയിലായ രണ്ട് പേരും മലയാളികളാണ്. ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചെക്ക് പോസ്റ്റിൽ എക്‌സൈസ് പരിശോധനയിലാണ് ഇവരെ പിടികൂടിയത്. 83 പായ്‌ക്കറ്റ് കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

ഒഡിഷയിൽ നിന്നും വിവിധ ഭാഷാ തൊഴിലാളികളുമായി വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
83 പാക്കറ്റുകളിലായി വിവധയിടങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പായ്‌ക്കറ്റുകൾ. പ്രതികളെ എക്‌സൈസ് സംഘം ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button