ThrissurKeralaLatest NewsNews

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ഒരാൾ അറസ്റ്റില്‍:  മദ്യ ലഹരിയിലെന്നു പോലീസ്

തൃശ്ശൂർ: ഗുരുവായൂരിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിലായി. നൻമേനി സ്വദേശി സജീവനാണ് പോലീസിന്റെ  പിടിയിലായത്.
മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയത് എന്ന്‌ ഇയാൾ  പറഞ്ഞതായി പോലീസ് അറിയിച്ചു.

തിരുവനന്തപുരത്തെ പോലീസ് കൺട്രോൾ റൂമിലേയ്‌ക്ക് വിളിച്ചായിരുന്നു ഭീഷണി. ഉടനെ തന്നെ പോലീസ്  ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തി.

ഫോൺ കോളിൽ സംശയം തോന്നിയ പോലീസ് നമ്പർ ട്രാക്ക് ചെയ്ത് നടത്തിയ  അന്വേഷണത്തില്‍ ആണ്  സജീവനെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button