Latest NewsNewsIndia

റേഷന്‍ കടകളില്‍ ഇനി മുതൽ ബാങ്കിങ്ങ് സേവനവും: ഗ്രാമീണ ബാങ്കിങ്ങ് ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

 

ന്യൂഡല്‍ഹി: റേഷന്‍ കടകളില്‍ ബാങ്കിങ്ങ് സേവനങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ്.  ബാങ്കിങ്ങ് സേവനങ്ങള്‍ സാധാരണക്കാരായ ജനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ  നീക്കം.  ഇതോടെ, റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നതോടൊപ്പം ബാങ്കിങ്ങ് സേവനവും ലഭ്യമാകും.

ബാങ്കിങ് സേവനങ്ങൾ കൂടി ഒരുക്കുന്നതോടെ പൊതു സേവന കേന്ദ്രങ്ങള്‍ ആയി റേഷന്‍ കടകള്‍ മാറും.
ഇത്തരം റേഷന്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠിക്കാനും പുതിയ സംവിധാനത്തെ കുറിച്ച് ചർച്ച ചെയ്യാനും ഇന്ത്യയിലുടനീളമുള്ള റേഷന്‍ കടയുടമ സംഘടനകളു​ടെ നേതാക്കളുമായി പൊതുവിതരണ മന്ത്രാലയം ചർച്ച നടത്തും. ഡൽഹിയിലായിരിക്കും ചർച്ച. ഇതു കൂടാതെ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ, പഞ്ചാബ് നാഷ്ണൽ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ കൻവാൽജിത്ത് ഷോർ എന്നിവരുമായും ചർച്ചയുണ്ടാകും.

ഈ സംവിധാനം എത്രയും വേഗം നടപ്പാക്കാന്‍ വേണ്ട നടപടികള്‍ എല്ലാ സംസ്ഥാനങ്ങളും എടുക്കണമെന്ന് പൊതുവിതരണ മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button