Latest NewsCricketNewsSports

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ: സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങും

മുംബൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 3.30ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. ടീം വിട്ടതിന് ശേഷം ശ്രേയസ് അയ്യർ ഡൽഹിക്കെതിരെ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. കൊൽക്കത്ത തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിടുമ്പോൾ തുടർ തോൽവിയിൽ നിന്ന് കരകയറാനാണ് ഡൽഹി ഇന്നിറങ്ങുന്നത്.

ഇരു ടീമും 29 കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. കൊൽക്കത്ത പതിനാറിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. കഴിഞ്ഞ സീസണിൽ, പ്ലേ ഓഫിലടക്കം മൂന്ന് തവണയാണ് ഡൽഹിയും കൊൽക്കത്തയും ഏറ്റുമുട്ടിയത്. രണ്ട് കളിയിൽ കൊൽക്കത്തയും ഒരു കളിയിൽ ഡൽഹിയും ജയിച്ചു.

Read Also:- വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!

ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസ്-ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. മുംബൈ വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് ബാറ്റിംഗിലും ബോളിംഗിലും സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. സൂപ്പർ താരം ക്വിന്റൺ ഡി കോക്കും രവി ബിഷ്ണോയും ഫോമിലേക്ക് തിരിച്ചെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button