KozhikodeKeralaNattuvarthaLatest NewsNews

‘ഭാര്യ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചു’ : ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന പരാതി അടിസ്ഥാന രഹിതമെന്ന് ഭർത്താവ്

ഭാര്യയുടെ സഹോദരിക്ക് നൽകിയ പണം തിരിച്ച് ചോദിച്ചതിൻ്റെ പേരിലാണ് തൻ്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു

കോഴിക്കോട് : പണം ആവശ്യപ്പെട്ട് യുവതിയേയും മകളെയും ക്രൂരമായി മർദ്ദിച്ചെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് ഭര്‍ത്താവ്. ‘ഭാര്യ ഫിനിയ മുഖത്തേക്ക് തിളച്ച ചായ ഒഴിച്ചെന്നും തനിക്കും മകള്‍ക്കും മാതാവിനും പൊള്ളലേറ്റെന്നും ഭർത്താവ് മൊഴി നൽകി. താമരശ്ശേരി താഴേ പരപ്പന്‍പൊയില്‍ മോടോത്ത് ഷാജിയാണ് ഭാര്യ ഫിനിയയുടെ പരാതിക്കെതിരെ രംഗത്തെത്തിയത്.

Also Read : ജോസഫൈൻ സ്ത്രീകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാടെടുത്തു: പിണറായി വിജയൻ

ഭാര്യയുടെ സഹോദരിക്ക് നൽകിയ പണം തിരിച്ച് ചോദിച്ചതിൻ്റെ പേരിലാണ് തൻ്റെ മുഖത്ത് ഭാര്യ തിളച്ച ചായ ഒഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഷാജിയുടെ മുഖത്തും, ശരീരമാസകലവും പൊള്ളലേറ്റിട്ടുണ്ട്. മകളുടെ കൈക്ക് പരിക്കേറ്റത് നേരത്തെ സൈക്കിളിൽ നിന്നും വീണപ്പോഴാണ്. ബാങ്കിൽ നിന്നും കടമെടുത്ത് ഭാര്യാ സഹോദരിക്ക് നൽകിയ പണം തിരിച്ചടക്കാത്തതിനാൽ ജപ്തി ഭീഷണി നേരിടുകയാണെന്നും ഷാജി പറഞ്ഞു.

പോലീസ് നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ഷാജി ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു പരപ്പൻ പൊയിൽ വീട്ടിൽ വെച്ച് കയ്യാങ്കളി നടന്നത്. താൻ പറയുന്നത് കളവാണെങ്കിൽ നുണപരിശോധനക്ക് വിധേയനാക്കണമെന്നും ഷാജി പറഞ്ഞു. ഇരു വിഭാഗവും ആശുപത്രിയിൽ ചികിത്സ തേടുകയും, പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button