KeralaLatest NewsNews

കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് : താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്ന വാദവുമായി നേതാവ്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി തോമസിനെതിരെ നടപടിയുമായി കോണ്‍ഗ്രസ് നേതൃത്വം. കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

Read Also : ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു

സംസ്ഥാന-ദേശീയ നേതൃത്വങ്ങളുടെ വിലക്ക് ലംഘിച്ച് സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്തതിനാണ് കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ പരാതിയെ തുടര്‍ന്നാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഫ് അന്‍വര്‍ വ്യക്തമാക്കി. പാര്‍ട്ടി ഭരണഘടന അനുസരിച്ചാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് പിന്നാലെ ന്യായീകരണവുമായി കെ.വി തോമസ് രംഗത്ത് എത്തി. താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. താന്‍ പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ആക്ഷേപം ഉന്നയിച്ച കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ടീസിന് മറുപടി നല്‍കാന്‍ 48 മണിക്കൂര്‍ മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button