Latest NewsKeralaNews

ഭാര്യ പ്രസവമുറിയിൽ, മദ്യപിക്കാൻ പോയ ഭർത്താവ് ബാറിൽ മകനെ വെച്ച് മറന്നു: അന്വേഷിച്ച് കണ്ടെത്തി പോലീസ്

ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിന് പിന്നാലെ, മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ വെച്ച് മറന്നു. ചെങ്ങന്നൂരിലാണ് സംഭവം. അസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ ബാറിന് മുന്നിൽ മറന്നു വെച്ചത്. ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം മദ്യപിക്കാനായി ബാറിലേക്ക് പോയ ഭർത്താവ് മകനെ ഒപ്പം കൂട്ടുകയായിരുന്നു. ബാറിൽ കയറി മദ്യപിച്ച ശേഷം മകൻ ഒപ്പമുള്ള കാര്യം ഇയാൾ മറന്നു പോയി.

Read Also: ‘ഇതല്ല ജനാധിപത്യം’: കേന്ദ്രത്തെ വിമർശിച്ച് വാദ്ര, രാഷ്ട്രീയ അങ്കത്തട്ടിലേക്കുള്ള എൻട്രി ഉടൻ? അണിയറയിലെ കളികൾ ഇങ്ങനെ

ഭർത്താവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന മകനെ കാണാനില്ലെന്ന് മനസിലാക്കിയതോടെ യുവതി വിവരം ആശുപത്രി അധികൃതരോട് പറഞ്ഞു. തുടർന്ന്, ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പൊലീസ് കണ്ടെത്തി. സംഭവം നടന്ന് മണിക്കൂറുകൾക്കകം കുഞ്ഞിനെ കണ്ടെത്തി മാതാവിനെ തിരികെ ഏൽപ്പിച്ച പോലീസിനെ, അഭിനന്ദന പ്രവാഹം കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ.

Read Also: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി

shortlink

Related Articles

Post Your Comments

Related Articles


Back to top button