Latest NewsKeralaNews

യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി

കൊല്ലം: ഏഴുകോണില്‍ യുവതി ജീവനൊടുക്കിയത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം കാരണമാണെന്ന് പരാതി. ഏഴുകോണ്‍ സ്വദേശി സുവ്യ(34)യുടെ മരണത്തിലാണ് കുടുംബം പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് സുവ്യ പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് സുവ്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കും മുന്‍പ് അമ്മയുടെ സഹോദരിക്ക് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

Read Also: പാകിസ്ഥാനെ ഇനി ഷഹബാസ് ഷരീഫ് നയിക്കും: വോട്ടെടുപ്പ് ബഹിഷ്കരിച്ച് ഇമ്രാൻ

‘ഞാന്‍ പോവുകയാ… എനിക്കീ ജീവിതമൊന്നും വേണ്ട. എല്ലാവരോടും പറഞ്ഞേക്കണം, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഇവിടുത്തെ വിജയമ്മയാണ് കാരണക്കാരി. അവര്‍ എന്നെ പീഡിപ്പിച്ചു. എന്നും വഴക്കാണ്. എന്നും ഇറങ്ങിപ്പോ ഇറങ്ങിപ്പോ എന്നു പറയുകയാണ്. അവരും മോനും ചേര്‍ന്നാണ് എല്ലാം. രണ്ടുപേരും കൂടെ എന്നും വഴക്കാണ്.’- സന്ദേശത്തില്‍

ഭര്‍ത്താവും ഭര്‍തൃമാതാവും സുവ്യയെ മര്‍ദ്ദിക്കാറുണ്ടെന്ന് സഹോദരന്‍ വിഷ്ണുവും ആരോപിക്കുന്നു. എംസിഎ ബിരുദധാരിയായ സുവ്യ 2014-ലാണ് വിവാഹിതയായത്. പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെടെ സുവ്യ ഇടം നേടിയിരുന്നു. എന്നാല്‍ തൊഴിലുറപ്പിനോ മറ്റോ പോയി പണം കൊണ്ടുവരണമെന്നും വെറുതെ വീട്ടിലിരിക്കരുതെന്നും പറഞ്ഞ് ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നതായാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button