KeralaLatest NewsNews

ചെമ്പു പാത്രം മോഷണം പോയി: ഉരുട്ടിക്കൊണ്ടു പോകുന്നത് സി.സി.ടി.വിയിൽ

 

ആലപ്പുഴ: ലക്ഷങ്ങൾ വിലയുള്ള ചെമ്പ് പാത്രം മോഷണം പോയി. കരുവാറ്റ എസ്.എൻ കടവിനു സമീപം സൗപര്‍ണികയില്‍ ശശീന്ദ്രന്റെ വീടിനോട് ചേർന്നുള്ള ​ഷെഡിൽ സൂക്ഷിച്ചിരുന്ന പാത്രമാണ് മോഷ്ടിച്ചത്. ഏകദേശം ​ഒന്നര ലക്ഷം രൂപ വരുന്ന വലിയ പാത്രമാണ് മോഷണം പോയത്.
ചെമ്പ് പാത്രം ഉരുട്ടി കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ചെമ്പു പാത്രത്തിന് 35 വര്‍ഷത്തിനു മുകളില്‍ പഴക്കമുണ്ട്. ഇത് കൂടാതെ വീടിനു സമീപം കഴുകി ഇട്ടിരുന്ന നാലു ഷര്‍ട്ടുകളും മോഷ്ടാക്കള്‍ അപഹരിച്ചിട്ടുണ്ട്. ചെമ്പ് പാത്രം ഷെഡില്‍ നിന്ന് ഇറക്കി വീടിന്റെ പുറകില്‍ മതില്‍ ഇല്ലാത്ത ഭാഗത്തു കൂടി ഉരുട്ടിക്കൊണ്ടു പോവുകയായിരുന്നു.

പുലര്‍ച്ചെ 2 മണിയോടുകൂടി ഒരാള്‍ റോഡിന്റെ സൈഡില്‍ കൂടി പാത്രം ഉരുട്ടി കൊണ്ടുപോകുന്നത് വീട്ടിലെ സി.സി.ടി.വിയില്‍ വ്യക്തമാണ്. ചെമ്പിനൊപ്പം ഇരുന്ന ചാക്ക് കൊണ്ട് തല മൂടിയിരുന്നു. സ്ഥലവുമായി പരിചയമുള്ളവരാണ് മോഷണത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. ഹരിപ്പാട് പോലീസ് കേസന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button