Latest NewsKeralaIndia

‘പേരിൽ ഗാന്ധി ഉണ്ടായാൽ മാത്രം പോരാ’: രാഹുലിനും കോൺഗ്രസിനും രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത

തൃശൂർ: തമ്മിലടി രൂക്ഷമായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാസഭ’യിലാണ് കോൺഗ്രസിനെയും ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയേയും രൂക്ഷമായി വിമർശിക്കുന്ന ലേഖനം. കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും നേതാക്കൾ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നുമാണ് വിമർശനം.

നേതൃനിരയിലുള്ള രാഹുൽ ഗാന്ധിയുടെ നിലപാടും രീതികളും ഇരട്ടത്താപ്പാണെന്നും അത് ജനം അംഗീകരിക്കില്ലെന്നും ലേഖനം തുറന്നടിക്കുന്നു. പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും, നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടാണെന്നും മുഖപത്രത്തിലെ ലേഖനം വിമർശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളും, കോൺഗ്രസ് നേരിട്ട നാണംകെട്ട പരാജയവും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button