Latest NewsNewsLife StyleHealth & Fitness

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ

മത്തങ്ങ ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ്. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കൂടാതെ ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഫൈറ്റോസ്റ്റീറോളുകള്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെയും കലവറയാണ് മത്തങ്ങ. മത്തങ്ങാക്കുരു പോലും ആരോഗ്യത്തിന് നല്ലതാണ്.

മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍, മഗ്‌നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. രക്തസമ്മര്‍ദവും ഉയര്‍ന്ന കൊളസ്‌ട്രോളും കുറയ്ക്കാന്‍ മത്തങ്ങാക്കുരുവിന് കഴിയും.

മത്തങ്ങയും മത്തങ്ങക്കുരുവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതുകൊണ്ടുതന്നെ, പ്രമേഹരോഗികള്‍ക്ക് ഇത് നല്ലതാണ്. മത്തങ്ങ ഒരു നേരം കഴിക്കുന്നത് വഴി ബാക്ടീരിയ കൊണ്ടുള്ള അണുബാധകള്‍ക്കെതിരെ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.

Read Also : കൊളസ്‌ട്രോള്‍ കുറയ്ക്കാൻ

പതിവായി മത്തങ്ങ കഴിക്കുകയാണെങ്കില്‍, ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കാന്‍ അത് സഹായിക്കും. ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ മത്തങ്ങാക്കുരു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയായ Prostatic Hyper Plasia (BPH) യുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ മത്തങ്ങാക്കുരു സഹായിക്കും. യൂറിനറി ബ്ലാഡറിന് ഉണ്ടാകുന്ന രോഗാവസ്ഥകളെ കുറയ്ക്കാനും മത്തങ്ങാക്കുരു സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.

മത്തങ്ങയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യുത്തമമാണ്. ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനാല്‍ വ്യായാമത്തിന് മുന്‍പ് കഴിക്കാന്‍ മികച്ച ഭക്ഷണമാണ് മത്തങ്ങയുടെ കുരു.

shortlink

Related Articles

Post Your Comments

Related Articles


Back to top button