WayanadKeralaNattuvarthaLatest NewsNews

കാറും ടാങ്കറും കൂട്ടിയിടിച്ച്‌ അപകടം : ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

പാട്ടവയല്‍ സ്വശേദി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്

കല്‍പറ്റ: കാറും ടാങ്കര്‍ ​ലോറിയും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് അതിര്‍ത്തിയിലെ പാട്ടവയല്‍ സ്വദേശികളാണ് അപകടത്തി​ല്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്.

കാക്കവയലില്‍ ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുവയസ്സുള്ള മകന്‍ ആരവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : കൊച്ചിയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മകളുടെ കുട്ടികളെയും മരിക്കാൻ നിർബന്ധിച്ചിരുന്നതായി സൂചന

സുല്‍ത്താന്‍ ബത്തേരി ഭാഗത്തു നിന്ന് പാലുമായി കല്‍പറ്റയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും ബാലുശ്ശേരിയില്‍ നിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button