KeralaLatest News

60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് മുൻഗണന, നല്ല സുഹൃത്തിനായി അന്വേഷണം: നിബന്ധനകൾ ഇങ്ങനെ

കൊച്ചി: വധുവിനെ ആവശ്യമുണ്ട്, വരനെ ആവശ്യമുണ്ട് എന്നൊക്കെയുള്ള തരത്തിൽ പല പരസ്യങ്ങളും പോസ്റ്റുകളും നമ്മൾ കാണാറുണ്ട്. എന്നാലിപ്പോൾ, വ്യത്യസ്തമായ ഒരു സൗഹൃദം അന്വേഷിച്ചുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് രമണി പൂപ്പറമ്പിൽ എന്ന പ്രൊഫൈലിൽ നിന്ന് വന്ന പോസ്റ്റിന്റെ താഴെ കമന്റുമായി എത്തുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

വരനെ ആവശ്യമുണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന് പറയുമ്പോലെ നല്ലൊരു സുഹൃത്തിനെ ആവശ്യമുണ്ട്. ധാരാളം വായിക്കുന്ന ആളാകണം. യാത്രകൾ സിനിമ ഇഷ്ടമുള്ള ആളാകണം. ഉത്തരവാദിത്വങ്ങളൊഴിഞ്ഞ് ഫ്രീയായ ആളാകണം. 60 വയസ്സിന് മുകളിൽ അൽപ്പം മെച്ചൂരിറ്റി ഉണ്ടായിക്കോട്ടെ.. സമയമുള്ളപ്പോഴൊക്കെ സംസാരിക്കാൻ വരണം. ഒഴിവുള്ളപ്പോൾ വിളിക്കണം. ഈ ലോകത്തെ ഏത് വിഷയവും സംസാരിക്കാൻ അറിവുണ്ടാകണം.

ആരോഗ്യമുണ്ടെങ്കിൽ കുഞ്ഞു യാത്രകൾ പോകണം. സിനിമ കാണാൻ പോകാം. ഇഷ്ടമുള്ള ആരോഗ്യം അനുവദിക്കുന്ന യാത്രകൾ ആകാം. ആജീവനാന്ത സൗഹൃദമാകണം, ഇടയ്ക്ക് വെച്ച് ഇട്ടിട്ട് പോകരുത്.
പുരുഷനാണ് ഫസ്റ്റ് പ്രിഫറൻസ്. മൂഞ്ചിയ ചിന്താഗതികളില്ലാത്ത സ്ത്രീകളും ആകാം. സ്ത്രീ ആണെങ്കിൽ താമസ സൗകര്യവും കൊടുക്കുന്നതാണ്,

സൗഹൃദം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഒന്ന് ഷെയർ ചെയ്ത് സഹായിക്കണേ..
ജീവിതം അത്രമേൽ ബോറായിരിക്കുമ്പോൾ ഇതല്ലാതെ വേറെ എന്ത് വഴി.
(സൗഹൃദം എന്നാൽ രണ്ട് മനുഷ്യരിൽ മുളപൊട്ടി വളർന്ന് വികസിച്ച് ഒരു വലിയ തണൽ വൃക്ഷം ആകേണ്ടതാണ് എന്നറിയായ്കയല്ല )

shortlink

Related Articles

Post Your Comments

Related Articles


Back to top button