Latest NewsNewsIndia

സ്ത്രീകള്‍ക്ക് എതിരെ ബലാത്സംഗ ഭീഷണി: ബജ്രംഗ് മുനി ദാസ് അറസ്റ്റില്‍

കഴിഞ്ഞയാഴ്ച ഖാരാബാദില്‍ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്രംഗിന്റെ പരാമര്‍ശം

ലഖ്‌നോ: വിദ്വേഷ പ്രസംഗം നടത്തിയ ബജ്രംഗ് മുനി ദാസ് അറസ്റ്റില്‍. സീതാപൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹിന്ദു യുവതികളെ ഉപദ്രവിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മുസ്ലിം സ്ത്രീകളെ താന്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ബജ്രംഗിന്റെ വിവാദ പ്രസ്താവന.

കഴിഞ്ഞയാഴ്ച ഖാരാബാദില്‍ നടന്ന പ്രസംഗത്തിനിടെയായിരുന്നു ബജ്രംഗിന്റെ പരാമര്‍ശം. ഈ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും വിദ്വേഷ പ്രസംഗം നടത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

read also: ഒൻപതു വയസുകാരിക്കു നേരേ പീഡനശ്രമം: അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

യുപിയിലെ സീതാപൂര്‍ ജില്ലയിലെ ഖൈരാബാദിലുള്ള മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദസിന്‍ ആശ്രമത്തിലെ മുഖ്യ പുരോഹിതനായ ബജ്രംഗ് ദാസ് മുനിയ്ക്കെതിരെ നിരവധി വഞ്ചനാ കേസുകളും നിലവിലുണ്ട്.

shortlink

Post Your Comments


Back to top button