Latest NewsKeralaNattuvarthaNewsIndiaInternational

കേരളത്തിൽ ലൗ ജിഹാദ് വഴി സ്ത്രീകളെ ഐ​എ​സി​ലേ​ക്ക് കൊ​ണ്ടു പോ​വു​ന്നു​ണ്ട്: തുറന്നു സമ്മതിച്ചു സി​പി​എം

തിരുവനന്തപുരം: കേരളത്തിൽ നിന്നും ലൗ ജിഹാദ് വഴി സ​ത്രീ​ക​ളെ ഐ​എ​സി​ലേ​ക്ക് കൊ​ണ്ടു പോ​വു​ന്നു​ണ്ടെന്ന് തുറന്ന് സമ്മതിച്ച് സി​പി​എം നേ​താ​വ് ജോ​ര്‍​ജ് എം തോമസ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കേ​ര​ള​ത്തി​ല്‍ വി​ദ്യാ​സമ്പരാ​യ യു​വ​തി​ക​ളെ മ​തം മാ​റ്റു​ന്ന​തി​നാ​യി ചി​ല​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും, കേ​ര​ള​ത്തി​ല്‍ ലൗ​ജി​ഹാ​ദു​ണ്ടെ​ന്ന ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കുന്നുമായിരുന്നു ജോ​ര്‍​ജ് തോമസിന്റെ വെളിപ്പെടുത്തൽ.

Also Read:ന്യൂയോര്‍ക്ക് സബ് വേ സ്റ്റേഷനിൽ വെടിവെയ്പ്പ് : പത്തു പേർക്ക് വെടിയേറ്റു, അക്രമിക്കായി തിരച്ചിൽ ഊര്‍ജിതം

‘ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും എ​സ്ഡി​പി​ഐ​യും അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ള്‍ ലൗ ​ജി​ഹാ​ദി​ന് ശ്ര​മി​ക്കു​ന്നുണ്ട്. എന്നാൽ, ഷി​ജി​നും ജ്യോ​ത്സ​ന​യും ത​മ്മി​ല്‍ വി​വാ​ഹി​ത​രാ​കു​ന്ന​തി​ലെ വി​വാ​ദം അ​നാ​വ​ശ്യ​മാ​ണ്. ലൗ​ജി​ഹാ​ദ് വേ​റെ പ്ര​ണ​യ വി​വാ​ഹം വേ​റെ, ര​ണ്ടും ര​ണ്ടാ​ണ്. പക്ഷെ, പ്ര​ദേ​ശ​ത്തെ മ​ത​സൗ​ഹാ​ര്‍​ദ്ദ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​വു​ക​യും മ​ത​സ്പ​ര്‍​ദ്ദ​യ്ക്ക് കാ​ര​ണ​മാ​വു​ക​യും ചെ​യ്തെ​ന്ന കാ​ര​ണ​ത്താ​ല്‍ ഷി​ജി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും’, ജോ​ര്‍​ജ് പ​റ​ഞ്ഞു.

അതേസമയം, ഷി​ജി​നും ജ്യോ​ത്സ​ന​യും ത​മ്മി​ലുള്ള വിവാഹം വലിയൊരു വിവാദത്തിലേക്കാണ് സിപിഐഎമ്മിനെ നയിച്ചിരിക്കുന്നത്. പ്രദേശത്തെ മത സൗഹാർദ്ധവും മറ്റും ഈ കാരണത്താൽ തകരാൻ തുടങ്ങുകയാണ്. അതുകൊണ്ട് തന്നെ ജിതിനെതിരെ നടപടിയെടുക്കുമെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button