Latest NewsNewsInternationalGulfQatar

വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാം ഓൺലൈനായി: പുതിയ സേവനം ആരംഭിച്ച് ഒമാൻ

മസ്‌കത്ത്: വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഓൺലൈൻ സേവനം ആരംഭിച്ച് ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനായി ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി. നിലവിൽ സാധുതയുള്ള വാഹന ലൈസൻസോട് കൂടിയ, ലൈസൻസ് പ്ലേറ്റ് നമ്പറുള്ള സ്വകാര്യ വാഹനങ്ങൾക്കാണ് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുന്നത്.

Read Also: മൂർഖന്റെ കടിയേറ്റിട്ടും പിടികൂടി കുപ്പിയിലാക്കി സന്തോഷ്: കുത്തിവച്ചത് 10 ആന്റിവെനം

പ്രായപൂർത്തിയാകാത്തവരുടെ പേരിൽ ഈ സംവിധാനത്തിലൂടെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നതിന് അനുമതി നൽകില്ല. ഇത്തരം സന്ദർഭങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ രക്ഷിതാക്കൾ നേരിട്ട് ഹാജരാകണമെന്നാണ് നിർദ്ദേശം. സാധുതയുള്ള റെസിഡൻസി കാർഡുകളും, ഡ്രൈവേഴ്‌സ് ലൈസൻസുമുള്ള പ്രവാസികൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. അതേസമയം, സ്വന്തം പേരിൽ രണ്ടിലധികം നാല് ചക്ര വാഹനങ്ങളുള്ള പ്രവാസികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ല.

Read Also: മിശ്രവിവാഹം അതുമതി, ലൗ ജിഹാദ് ഒന്നും കേരളത്തിൽ ഇല്ല, അത് കേന്ദ്രവും സമ്മതിച്ചതാണ്: എം ബി രാജേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button