ThiruvananthapuramKeralaNattuvarthaLatest NewsNews

സ്നേഹവും സന്തോഷവും പങ്ക് വെച്ച് കാർത്തിക പാർക്കിലെ സായംസന്ധ്യ: കോച്ച് ഉഷാ മാഡത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹാദരവ്!

തിരുവനന്തപുരം: 1992 മുതൽ തിരുവനന്തപുരം എൽഎൻസിപിഇയിൽ സൈക്ലിംഗ് കോച്ചായി സേവനമനുഷ്ഠിക്കുകയും ഒട്ടനവധി ദേശീയ, അന്താരാഷ്ട്ര പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്ത ശ്രീമതി ഉഷ ടി നായരെ എൽഎൻസിപിഇയിലെ സൈക്ലിംഗ് സ്റ്റുഡന്റസ് ആദരിച്ചു. നീണ്ട 22 വർഷത്തെ സേവനം അവസാനിപ്പിച്ച് 2019 ലാണ് ഉഷ ടി നായർ എൽഎൻസിപിഇയിൽ നിന്നും വിരമിച്ചത്.

കഴക്കൂട്ടം കാർത്തിക പാർക്ക് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ, അകാലത്തിൽ പൊലിഞ്ഞുപോയ സൈക്ലിങ് താരങ്ങളായ ഷൈനി ഷൈലസ്, കൃഷ്‌ണദാസ്‌ മനോജ് എന്നിവർക്ക് പ്രണാമം അർപ്പിച്ച ശേഷമാണ് ആദരിക്കൽ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

ദുഃഖവെള്ളി, ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഏറ്റവും വിശുദ്ധമായി ആചരിക്കുന്ന സഹനത്തിന്റെ തിരുന്നാള്‍

ജയകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിന്റെ ഉദ്ഘാടനം നിലവിളക്കു കൊളുത്തി ഉഷ ടി നായർ നിർവ്വഹിച്ചു. നൂറുകണക്കിന് പ്രതിഭകളെ വാർത്തെടുത്ത, കോച്ച് ഉഷയുടെ ജീവിതത്തെ വരച്ചുകാട്ടുന്ന വീഡിയോ പ്രെസെന്റെഷനും ചടങ്ങിൽ ഉണ്ടായിരുന്നു. അസിസ്റ്റന്റ് കോച്ച് മെബിൻ ബിനോയ് ഉഷ ടി നായരെ പൊന്നാടയണിയിച്ച് ആദരിച്ചു.

മുഴുവൻ വിദ്യാർത്ഥികൾക്കും വേണ്ടി, സീനിയർ സൈക്ലിസ്റ്റായ റോഷ്‌നി, രമേശ് എന്നിവർ ചേർന്ന് ഉഷ ടി നായർക്ക് സ്നേഹോപഹാരം നൽകി. ഉഷ ടി നായരുടെ ഒഴിവിൽ എൽഎൻസിപിഇയിൽ കോച്ച് ആയി എത്തുന്ന ഉഷയുടെ ശിഷ്യയായ രജനിയെ, ചടങ്ങിൽ ഉഷ ടി നായർ ആദരിച്ചു. ലൂക്ക് കുര്യൻ, രമേശ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button