News

ബിയറിന് റേഷന്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍: ഉത്തരവ് ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരുത്താൻ നിര്‍ദ്ദേശം

കൊല്‍ക്കത്ത: ബിയര്‍ വിതരണത്തില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തി ബംഗാള്‍ സര്‍ക്കാര്‍. റീട്ടെയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളിലേക്ക് നല്‍കുന്ന ബിയറിന്റെ അളവിലാണ് റേഷന്‍ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഈ മാസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.

ഇത് സംബന്ധിച്ച് മദ്യ വിതരണ മൊത്തക്കച്ചവടക്കാര്‍ക്ക്, സംസ്ഥാന എക്‌സൈസ് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ റീട്ടെയില്‍ ബിവറേജ് ഔട്ട്‌ലെറ്റുകളിലേക്കും, എത്ര അളവില്‍ ബിയര്‍ വിതരണം ചെയ്യണം എന്ന് വിശദമാക്കിയാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

ഇമ്രാൻ കോമഡിയിൽ കഴിവുള്ളവനാണ്, കപിൽ ശർമയുടെ കോമഡി ഷോയിൽ സിദ്ദുവിന് പകരം അവസരം നൽകണം: മുൻ ഭാര്യ രെഹം

കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ എത്ര ലിറ്റര്‍/ കാന്‍ ബിയര്‍ വിറ്റിട്ടുണ്ടോ, അത്ര തന്നെ ബിയര്‍ മാത്രമേ ഈ വർഷവും ഓരോ ഔട്ട്‌ലെറ്റുകള്‍ക്കും കൊടുക്കാന്‍ പാടുള്ളു എന്നാണ് എക്‌സൈസ് വകുപ്പിന്റെ നിര്‍ദ്ദേശം. ബിയറിന്റെ നിര്‍മ്മാണവും വിതരണവും തമ്മിലുള്ള അനുപാതം കൃത്യതയിലെത്തുന്നത് വരെ ഈ റേഷന്‍ രീതി തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കൊവിഡ് വ്യാപനകാലത്ത് ബിയര്‍ നിര്‍മ്മാണം കുത്തനെ കുറഞ്ഞുവെന്നും ഇത് വിതരണ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ എസ് ഉമാശങ്കര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ അന്തരീക്ഷം നിയന്ത്രണ വിധേയമായാൽ വിതരണ സംവിധാനം സാധാരണ നിലയ്ക്ക് ആക്കുന്നതിനും റേഷന്‍ സംവിധാനം എടുത്തുമാറ്റുന്നതിനും സാധിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button