Latest NewsNewsFootballSports

ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരത്തിന്: റൊണാൾഡോ

മാഡ്രിഡ്: ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരം കരീം ബെൻസേമ നേടുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ. ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ച് കൂട്ടുകയാണ് കരീം ബെൻസേമയെന്നും, ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് നേടാനാണ് സാധ്യതയെന്നും റൊണാൾഡോ പറഞ്ഞു.

‘ലാ ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളടിച്ച് കൂട്ടുകയാണ് കരീം ബെൻസേമ. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടപ്പോൾ മുതൽ റയൽ മാഡ്രിഡിനെ ഒറ്റയ്ക്ക് ചുമലിലേറ്റുന്ന ബെൻസേമ, ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ പിഎസ്‌ജിയെയും ക്വാർട്ടറിൽ ചെൽസിയെയും പരാജയപ്പെടുത്തിയിരുന്നു. പിഎസ്‌ജിക്കെതിരെ മൂന്നും ചെൽസിക്കെതിരെ നാലും ഗോളും നേടിയ ബെൻസേമ ഇത്തവണ റയൽ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കും. കൂടാതെ, ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്‌കാരവും ബെൻസേമയെ തേടിയെത്തും’ റൊണാൾഡോ പറയുന്നു.

Read Also:- മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില വഴികള്‍!

ലാ ലീഗ സീസണിൽ ഇരുപത്തിയൊന്നു ഗോളും ഒരു അസിസ്റ്റും നേടിയ ബെൻസേമ ചാമ്പ്യൻസ് ലീഗിൽ പന്ത്രണ്ടു ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. രണ്ടാംപാദ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസിയോട് രണ്ടിനെതിരെ മൂന്ന് ഗോളിന് തറ്റെങ്കിലും ആദ്യപാദ ജയത്തിന്‍റെ ആനുകൂല്യത്തിലാണ് ചാമ്പ്യന്‍സ് ലീഗിന്‍റെ സെമിയിലേക്ക് റയല്‍ മാഡ്രിഡ് മുന്നേറിയത്. ആദ്യപാദത്തില്‍ കരീം ബെൻസേമയുടെ ഹാട്രിക് ഗോളുകളുടെ മികവിലായിരുന്നു റയലിന്‍റെ ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button