PathanamthittaKeralaNattuvarthaLatest NewsNews

കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു: പരിശോധനയിൽ പിടിച്ചെടുത്തത് 6 കിലോ കഞ്ചാവ്, 2 പേർ പിടിയിൽ

പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ കാര്‍ പൊലീസ് ജീപ്പില്‍ ഇടിച്ചു. പിന്നാലെ, നടന്ന പരിശോധനയിൽ കാറിൽ നിന്ന് ആറ് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ യാത്രക്കാരായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ വെട്ടിപ്പുറം ഭാഗത്ത് നടന്ന സംഭവത്തിൽ, പത്തനംതിട്ട വലഞ്ചൂഴി സ്വദേശികളായ ഹാഷിം, അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്.

പിടിയിലായവർക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന്, ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികൾ വെള്ളിയാഴ്ച പുലര്‍ച്ചെ കമ്പത്തു നിന്ന് പുനലൂര്‍ വഴി പത്തനംതിട്ടയിലേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന്, കൂടല്‍ പൊലീസ് ഇവരുടെ വാഹനത്തിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു.

ജറുസലേമിലെ അല്‍ അഖ്സാ മസ്ജിദില്‍ സംഘര്‍ഷം : ഇസ്രായേലി പോലീസും പലസ്തീനികളും തമ്മില്‍ ഏറ്റുമുട്ടി

ഇതോടെ, പൊലീസ് സംഘം ജീപ്പില്‍ കാറിനെ പിന്തുടര്‍ന്നു. പത്തനംതിട്ട വെട്ടിപ്പുറത്തുവെച്ച് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പൊലീസ് ജീപ്പ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ കയറി. ഇതോടെ നിയന്ത്രണംവിട്ട കാര്‍ പൊലീസ് ജീപ്പില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇരുവരേയും പൊലീസ് പിടികൂടി. പരിശോധനയിൽ കാറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button