Latest NewsNewsIndia

ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്: നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സാധ്യത

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് സാധ്യത. മാസ്‌ക് ധരിക്കൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഡൽഹിയിൽ വീണ്ടും ഏർപ്പെടുത്താനൊരുങ്ങുന്നത്.

Read Also: ‘ഒന്ന് ഊതിക്കെ, ഹാ നിനക്ക് കോവിഡാണെടാ’, ഊതിക്കൊണ്ട് കോവിഡ് കണ്ട് പിടിയ്ക്കാം, യന്ത്രത്തിനു അമേരിക്കയുടെ അനുമതി

കഴിഞ്ഞ ദിവസം 325 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 915 ആയി. 224 പേർ രോഗമുക്തി നേടി. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.

Read Also: ‘ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേർന്നാൽ ഹൈപ്പർസോണിക്, ന്യൂക്ലിയർ ബോംബുകൾ വിന്യസിക്കും’ : ഭീഷണി മുഴക്കി റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button