ThrissurLatest NewsKeralaNattuvarthaNews

‘തല്‍ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരും’: പ്രതിഷേധങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപി

തൃശൂര്‍: കര്‍ഷക സമരത്തെ അവഹേളിച്ചെന്ന് ആരോപിച്ച് തൃശൂരില്‍ കര്‍ഷകസംഘം സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. കര്‍ഷക നിയമത്തിന്റെ നല്ല വശത്തെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും, രാഷ്ട്രീയമായി തോല്‍പ്പിക്കാന്‍ ഒരു ശ്രമം നടത്തി നോക്കിയതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തല്‍ക്കാലം തോറ്റെങ്കിലും ആന ചിറക് വെച്ചതുപോലെ പറന്നുയരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അമര്‍ഷമുണ്ടെന്നും നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ കര്‍ഷകര്‍ തന്നെ ആവശ്യപ്പെടുമെന്നും നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. കാര്‍ഷിക നിയമം തിരിച്ചുകൊണ്ടുവരാന്‍ യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടുമെന്നും, തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് വിഷുകൈനീട്ടം നല്‍കിയ ചടങ്ങിനിടെ വ്യക്തമാക്കി. ഇതേത്തുടർന്നാണ്, കര്‍ഷക സമരത്തെ അധിക്ഷേപിച്ച സുരേഷ് ഗോപി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കര്‍ഷകര്‍ പ്രകടനം നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button