Latest NewsNewsIndia

യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വിമാനത്തിനുള്ളില്‍ സ്‌ഫോടനം : വന്‍ ദുരന്തം ഒഴിവായി

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം. ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോയുടെ വിമാനത്തിലാണ് സ്ഫോടനമുണ്ടായത്. മൊബൈല്‍ ഫോണിന് തീപിടിച്ചതിന് പിന്നാലെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എത്തി ഫയര്‍ എക്സ്റ്റിംഗ്യൂഷറിന്റെ സഹായത്തോടെ തീയണക്കുകയായിരുന്നു. സംഭവത്തില്‍, യാത്രക്കാര്‍ക്കോ ക്യാബിന്‍ ക്രൂ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.

Read Also : ആദിവാസി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി : സംഭവം മേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ

അസമിലെ ദിബ്രുഗഡില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന 6ഇ 2037 വിമാനത്തിലെ യാത്രക്കാരന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പെട്ടെന്ന് ഫോണിന്റെ ബാറ്ററി അസാധാരണമായി ചൂടായതിന് പിന്നാലെ അതില്‍ നിന്ന് തീപ്പൊരിയും പുകയും ഉയരുകയായിരുന്നു. ശേഷം ഫോണ്‍ പൊട്ടിത്തെറിച്ചു. വിമാന ജീവനക്കാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവായെന്ന് മറ്റ് യാത്രക്കാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button