KeralaLatest News

വിഷുദിനത്തിൽ രാവിലെ മുതൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി, ആന്റണി രാജുവിനും നൽകി

തിരുവനന്തപുരം: വിഷുദിനത്തിൽ രാവിലെ മുതൽ കൈനീട്ടം നൽകുന്ന തിരക്കിലായിരുന്നു മന്ത്രി വി. ശിവൻകുട്ടി. അദ്ദേഹം തന്നെയാണ് ഇത് ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ‘ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം’, എന്ന് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈനീട്ടം നൽകുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി കുറിച്ചിരുന്നു.

അതേസമയം, രാവിലെ റോളർ സ്‌കേറ്റിങ് താരങ്ങളായ കുട്ടികൾക്ക് കൈനീട്ടം നൽകിയാണ് മന്ത്രിയുടെ വിഷുദിനം ആരംഭിച്ചത്. ഏപ്രിൽ 21 മുതൽ 29 വരെ ചണ്ഡീഗഡിൽ നടക്കുന്ന, ദേശീയ റോളർ ഗെയിംസിൽ പങ്കെടുക്കുന്ന 26 അംഗ ടീം ഔദ്യോഗിക വസതിയിലെത്തി മന്ത്രിയെ കാണുകയായിരുന്നു. നാളെ ഇവർ മത്സരത്തിനായി തിരിക്കും. ഇതിന് മുന്നോടിയായി, ആയിരുന്നു സന്ദർശനം.

ഇതിന് ശേഷം, ശ്രീകണ്‌ഠേശ്വത്ത് കൊമ്പൻ ശിവകുമാറിനും മന്ത്രി കൈനീട്ടം നൽകി. കണിവെളളരിയാണ് ശിവകുമാറിന് മന്ത്രിയുടെ കൈയ്യിൽ നിന്നും കൈനീട്ടമായി ലഭിച്ചത്. ആനയ്‌ക്ക് വെളളരി നൽകുന്ന ചിത്രവും മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ബിജെപി എംപിയായ സുരേഷ് ഗോപി തൃശൂരിലും തിരുവനന്തപുരത്തും നടത്തിയ കൈനീട്ട വിതരണം  വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ്, കൈനീട്ട വിതരണവുമായി മന്ത്രി വി ശിവൻകുട്ടി നേരിട്ടിറങ്ങിയത്. എന്നാൽ, കാലു തൊട്ടു തൊഴുന്ന ചിത്രങ്ങളൊന്നും മന്ത്രി പങ്കുവെച്ചിട്ടില്ലാത്തതിനാൽ വിവാദങ്ങളും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button