ThiruvananthapuramNattuvarthaLatest NewsKeralaNews

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വര്‍ക്കല മേല്‍ വെട്ടൂര്‍ അഴുക്കന്‍ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടില്‍ റാഫി (43) ആണ് പൊലീസ് പിടിയിലായത്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വര്‍ക്കല മേല്‍ വെട്ടൂര്‍ അഴുക്കന്‍ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടില്‍ റാഫി (43) ആണ് പൊലീസ് പിടിയിലായത്.

വീട്ടില്‍ ആരുമില്ലാതിരുന്ന നേരം ഉച്ചയ്ക്ക് വെള്ളം ചോദിച്ച്‌ വരികയും വെള്ളം കൊടുത്ത കുട്ടിയെ കടന്നുപിടിച്ച്‌ പീഡിപ്പിക്കുകയുമായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ പണിക്കു പോയ അവസരം നോക്കി വീട്ടിലെത്തിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

Read Also : തോക്കും കൊണ്ട് കള്ളന്മാർ കയറി ചെന്നത് ബി.എസ്.എഫ് ജവാന്റെ വീട്ടിൽ, ധൈര്യപൂർവ്വം നേരിട്ട് ഭാര്യ: കണ്ടം വഴി ഓടി മോഷ്ടാക്കൾ

വര്‍ക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചുമട്താങ്ങിയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button