KeralaLatest News

BREAKING- സുബൈര്‍ വധം: രണ്ടാമത്തെ കാറിന്റെ ഉടമയെ കണ്ടെത്തി, ‘വാടകയ്ക്ക് കൊടുത്തത് അലിയാർക്ക്’

പാലക്കാട്: സുബൈര്‍ വധക്കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാറിന്റെ ഉടമയെ കണ്ടെത്തി. കാര്‍ തന്‍റെ പേരിലാണെങ്കിലും ഉപയോഗിക്കുന്നത് താനല്ലെന്ന് ഉടമയായ കൃപേഷ് മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രണ്ടുവര്‍ഷമായി അലിയാര്‍ എന്നയാള്‍ക്കാണ് താൻ കാർ വാടകയ്ക്ക് കൊടുത്തിരിക്കുന്നത് എന്ന് കൃപേഷ് പറയുന്നു.

അലിയാര്‍ ആര്‍ക്കൊക്കെ കാര്‍ നല്‍കിയെന്ന് അറിയില്ലെന്നും കൃപേഷ് പറഞ്ഞു. മുൻപ് അലിയാർക്കൊപ്പം താൻ ഓട്ടോമൊബൈൽസിൽ ജോലി ചെയ്തിട്ടുണ്ടെന്നും ആ പരിചയത്തിന്റെ പുറത്താണ് കാർ വാടകയ്ക്ക് നൽകിയതെന്നും രണ്ടു വർഷമായി അലിയാർ തന്നെയാണ് കാർ വാടകയ്ക്ക് കൊടുക്കുന്നതെന്നും കൃപേഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button