KeralaLatest News

പാർട്ടിയുടെ അംഗത്വ ക്യാമ്പെയ്‌നെത്തിയ കോൺഗ്രസുകാരൻ വീട്ടമ്മയെ കയറിപ്പിടിച്ചു: അറസ്റ്റിലായത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി

ആലപ്പുഴ: വീട്ടമ്മയെ കയറിപ്പിടിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. കോൺഗ്രസ് പാർട്ടിയുടെ അംഗത്വ ക്യാമ്പെയ്‌ന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്.

വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button