Latest NewsNewsIndia

തീവണ്ടി പാളംതെറ്റി അ‌പകടം: ആളപായമില്ല

മുംബൈ: മും​ബൈയിൽ ​തീവണ്ടി പാളം തെറ്റി, വൻ ദുരന്തം ഒഴിവായി. ദാദര്‍ – പുതുച്ചേരി എക്‌സ്പ്രസിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. മുംബൈയിലെ മാട്ടുംഗ സ്‌റ്റേഷന് സമീപമെത്തിയപ്പോഴാണ് സംഭവം.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വെ അധികൃതര്‍ അ‌റിയിച്ചു. ദാദര്‍ ടെര്‍മിനസില്‍നിന്ന് പുതുച്ചേരിയിലേക്ക് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ രാത്രി 9.45-ഓടെയാണ് അപകടം നടന്നത്. പാളംതെറ്റിയ തീവണ്ടി മറ്റൊരു തീവണ്ടിയില്‍ ഉരസുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ചെറിയ കൂട്ടിയിടിയാണ് നടന്നതെന്ന് സെന്‍ട്രല്‍ റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ട്രെയിനുകളില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കിയെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അ‌ധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button